IndiaLatest

ലോകത്തിലെ ഉയരമേറിയ റെയില്‍വേ പാലം ജമ്മു കശ്​മീരില്‍

“Manju”

ശ്രീജ.എസ്

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ജമ്മു കശ്​മീരില്‍. റിയാസി ജില്ലയിലെ ചെനാബ് നദിക്ക് കുറുകെയുള്ള ചെനാബ്​ പാലത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്​. ഉരുക്ക്​ കമാനങ്ങളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലെത്തി​. 476 മീറ്റര്‍ നീളമുള്ള ഉരുക്ക് കമാനങ്ങളുടെ ഫോട്ടോ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു.

‘അടിസ്​ഥാന സൗകര്യ വികസനത്തിലെ അദ്​ഭുതം: ഇന്ത്യന്‍ റെയില്‍വേ എന്‍ജിനീയറിങ്​ മികവില്‍ മറ്റൊരു നാഴികക്കല്ല്​ തീര്‍ത്തിരിക്കുന്നു. ചെനാബ്​ പാലത്തിന്റെ ഉരുക്ക്​ കമാനത്തിന്റെ നിര്‍മാണം അവസാനത്തിലെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍‌വേ പാലമാണിത്’ -പിയൂഷ്​ ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.

ഉദ്ദംപുര്‍-ശ്രീനഗര്‍-ബാരാമുല്ല റെയില്‍ ലിങ്ക് പ്രോജക്ടിന് കീഴില്‍ ഇന്ത്യന്‍ റെയില്‍‌വേയാണ്​ ചെനാബ് നദിക്ക് കുറുകെ പാലം നിര്‍മിക്കുന്നത്​. 359 മീറ്റര്‍ ഉയരത്തിലാണ്​ ഈ പാലം ഉയരുക. പാലത്തെ താങ്ങിനിര്‍ത്താനുള്ള കമാനത്തിന്റെ ജോലി മാര്‍ച്ച്‌ മാസത്തില്‍ പൂര്‍ത്തിയാകും. ശേഷം ​ പാലത്തിന്റെ നിര്‍മാണം തുടങ്ങും .

Related Articles

Back to top button