ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം. തെക്ക് ആന്‍ഡമാന്‍ കടലില്‍ തായ്ലന്ഡ് തീരത്തിനോട് ചേര്‍ന്ന് ഇന്ന് രാവിലെ 8.30ഓടെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് നവംബര്‍ 15 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലുമായി തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത.തുടര്‍ന്ന് പടിഞ്ഞാറ് -വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് നവംബര്‍ 18 ഓടെ ആന്ധ്രാ തീരത്ത് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നു.വടക്കന്‍ തമിഴ്നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. ഇതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ തെക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി.
Related Articles
Check Also
Close
-
കോഴിക്കോട് കോര്പറേഷന് കൗണ്‍സില്‍ സെക്രട്ടറിക്ക് കോവിഡ്August 6, 2020 6:31 PM