India

പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ; വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു

“Manju”

ചെന്നൈ : തമിഴ്‌നാട്ടിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. കോയമ്പത്തൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം വികസന പദ്ധതികൾക്ക് തുടക്കമിട്ടത്. പൂർത്തിയായ പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിച്ചു.

നെയ്‌വേലി തെർമൽ പവർപ്ലാന്റ് പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി നിർവ്വഹിച്ചു. ഇത് കൂടാതെ എട്ട് നഗരങ്ങളിലെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ പദ്ധതിയ്ക്കും തറക്കല്ലിട്ടു. ഭവാനി സാഗർ അണക്കെട്ടിന്റെ തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. ഇതിന് പുറമേ തിരുപ്പൂർ, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 4,144 വീടുകൾ അദ്ദേഹം ജനങ്ങൾക്ക് സമർപ്പിച്ചു.

ചടങ്ങിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ എം.ജി രാമചന്ദ്രൻ, ജയലളിത എന്നിവർക്ക് പ്രധാനമന്ത്രി ആദരവർപ്പിച്ചു.

Related Articles

Back to top button