KeralaLatest

സിമന്റ് വില കുതിച്ചുയരുന്നു

“Manju”

കോട്ടയം: സിമന്റ് ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നതിനാല്‍ സിമന്റ് കട്ട നിര്‍മ്മാണം പ്രതിസന്ധിയില്‍. വില പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. നൂറുകണക്കിന് തൊഴിലാളികളാണ് ഈ മേഖലയെ ആശ്രിയിച്ച്‌ ജീവിക്കുന്നത്. തൊഴിലാളികള്‍ക്കുള്ള കൂലിയും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവും കൂടിച്ചേരുമ്പോള്‍ ഈ മേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തും. ചെലവും വരവും തമ്മില്‍ തട്ടിച്ചുനോക്കുമ്പോള്‍ വന്‍നഷ്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സിമന്റ് കട്ട നിര്‍മ്മാതാക്കള്‍ പറയുന്നു.

വില വര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിമന്റ് ബ്രിക്‌സ് ആന്‍ഡ് ഇന്റര്‍ലോക്‌സ് മാന്യു ഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വില വര്‍ദ്ധനവിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിമന്റ് ഇമ്പിക്‌സ് ആന്റ് ഇന്റര്‍ ലോക്ക് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ഭാരവാഹികളും ആവശ്യപ്പെട്ടു. അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വ്യവസായം നടത്തി കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളാണ്. ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്.

പല വ്യവസായങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വില കുറച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ജോബി എബ്രഹാം കണ്‍വീനര്‍ കെ.പി. രാജേഷ് എന്നിവര്‍ അറിയിച്ചു. സംസ്ഥാന കമ്മറ്റിയംഗം ജിമ്മി മാത്യു. ജില്ലാ ഭാരവാഹികളായ മനോജ് മാത്യു പാലത്ര, അശോക് മത്തായി, അലക്‌സാണ്ടര്‍ മുണ്ടക്കയം, സി.എ. ജോണ്‍ കോടിമത എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button