KeralaLatest

ജോസ് പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്നണി നേതൃയോഗങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തിയിട്ടേയുള്ളൂവെന്നും കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് പദം രാജിവച്ച്‌ അവര്‍ക്കു തിരിച്ചുവരാമെന്നും യുഡിഎഫ് നേതൃയോഗത്തിനുശേഷം അദ്ദേഹം വ്യക്തമാക്കി. ബെന്നി ബഹനാന്റെ വാക്കുകള്‍ പുറത്താക്കലായി വ്യാഖ്യാനിക്കപ്പെട്ടതാണ്. യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം പുറത്താക്കല്‍ അല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പരസ്പരം ബഹുമാനിച്ചും വിട്ടുവീഴ്ച ചെയ്തും അച്ചടക്കവും ഐക്യവും ഉയര്‍ത്തിപ്പിടിച്ചും മുന്നോട്ടുപോകുന്ന ശൈലിയാണ് യുഡിഎഫിന്റേത്. ഏതെങ്കിലും കക്ഷിയെ പുറത്താക്കുന്ന രീതി യുഡിഎഫിനില്ല. മുന്നണിയില്‍ വന്‍കക്ഷി മേധാവിത്തമോ വല്യേട്ടന്‍ കളിയോ ഇല്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കാനായി ജോസ്, ജോസഫ് വിഭാഗങ്ങളുമായി ഉണ്ടാക്കിയ ധാരണ പാലിക്കാന്‍ നാലുമാസത്തോളം ശ്രമിച്ചു. എന്നാല്‍ യുഡിഎഫ് നേതൃത്വം അങ്ങനെ ഒരു ധാരണ തന്നെ ഉണ്ടാക്കിയിട്ടില്ലെന്ന സമീപനമായിരുന്നു ജോസ് വിഭാഗത്തിന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി.

Related Articles

Back to top button