IndiaLatest

അന്തരീക്ഷ മലിനീകരണം; ഹര്‍ജി ഇന്ന് പരിഗണിക്കും

“Manju”

ഡല്‍ഹി; ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിദ്യാര്‍ഥിയായ ആദിത്യ ദുബെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുക. വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം നഗരത്തില്‍ പുകമഞ്ഞ് രൂകഷമായതോടെ കാഴ്ച ദൂരപരിധി കുറഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍സ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി.

Related Articles

Back to top button