HealthLatest

ഇനി ഒരു ചായ കുടിക്കാം

“Manju”

മലയാളികള്‍ക്ക് ചായ ഇല്ലാതെ ഒരു ദിനം പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ചായ നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചായയുടെ ഗു
ണങ്ങള്‍ ഒന്ന് നോക്കാം.

1. ഭാരം കുറയ്ക്കും
ഭാരം കുറച്ച്‌ സ്ലിമ്മാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചായ. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകള്‍ നമ്മുടെ ശരീരത്തിന്റെ ചയാപചയത്തെ മെച്ചപ്പെടുത്തി കൊഴുപ്പിനെ അലിയിച്ച്‌ കളയാന്‍ സഹായിക്കുന്നു. ഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തില്‍ അതിനാല്‍തന്നെ ഗ്രീന്‍ ടീ ഉള്‍പ്പെടുത്താന്‍ മറക്കരുത്.
2. മാനസികാരോഗ്യം മെച്ചപ്പെടുത്തും
വല്ലാത്ത മാനസിക പിരിമുറക്കം വരുമ്പോള്‍ ഓടി പോയി ഒരു ചായ കുടിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. ഇതിന് പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും തലവേദന മാറ്റാനുമൊക്കെ ചായയിലെ ചില ഘടകങ്ങള്‍ സഹായിക്കും. നാഡീവ്യൂഹപരമായ പ്രശ്നങ്ങളുടെ സാധ്യതയും ചായ കുറയ്കും. മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ചില വിഷ വസ്തുക്കളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും ചായ സഹായകമാണ്.
3. ദഹനം മെച്ചപ്പെടുത്തും
അതിസാരം, മലബന്ധം, അള്‍സറുകള്‍, വയറിനുണ്ടാകുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാണ് ചിലതരം ഔഷധ ചായകള്‍. കുടലിലെ അണുബാധ കുറയ്ക്കാന്‍ ചായയിലെ ടാനിനുകള്‍ സഹായിക്കും. ഔഷധ ചായക്ക് പുറമേ ഇഞ്ചി ചായയും പെപ്പര്‍മിന്റ് ചായയും വയറിന്റെ ആരോഗ്യത്തെയും ദഹനത്തെയും മെച്ചപ്പെടുത്തും.
4. ഹൃദയാരോഗ്യത്തിന് ബെസ്റ്റ്
രക്തധമനികളിലെ കോശങ്ങളെ ശാന്തമാക്കുന്ന ചായയുടെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഹൃദയാഘാതം, രക്തം കട്ട പിടിക്കല്‍, പക്ഷാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കും.
5. അര്‍ബുദത്തോട് പോരാടും
ഗ്രീന്‍ ടീയിലും കട്ടന്‍ ചായയിലുമെല്ലാം അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ എന്ന മൈക്രോ ന്യൂട്രിയന്റുകള്‍ ശരീരത്തില്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന കറ്റേച്ചിനും അര്‍ബുദ കോശങ്ങളോട് പോരാടുന്ന ഘടകമാണ്.

Related Articles

Back to top button