KeralaLatest

ഇന്ത്യയും ചൈനയും തമ്മിൽ 66 വർഷം മുൻപ് ഒപ്പു വച്ച ആ കരാർ

“Manju”

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കങ്ങളും സംഘർഷവും കൂടി വരുകയാണ്. ഇരു രാജ്യങ്ങളും 66 വർഷം മുമ്പ് ഒപ്പുവച്ച ഒരു കരാറിനെ കുറിച്ച് ഇപ്പൊൾ ഓർക്കുന്നത് നന്നായിരിക്കും. 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ. ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് ഈ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. 1954 ഏപ്രിൽ 29 നായിരുന്നു കരാർ ഒപ്പു വെച്ചത്.

ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വമെങ്കിലും എല്ലാ രാജ്യങ്ങളോടുമുളള ഇന്ത്യയുടെ സമീപനം അതു തന്നെയായിരുന്നു.

1)രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക.

2)ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക

3)സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക

4)പരസ്പരം ആക്രമിക്കാതിരിക്കുക

5)സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക എന്നിവയാണ് കരാറിലെ വ്യവസ്ഥകൾ

Related Articles

Back to top button