India

ലഡാക്കിൽ എന്തും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജം

“Manju”

 

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിൽ സംഘർഷ സാദ്ധ്യത നിലനിൽക്കേ ചൈനയുമായുള്ള ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ചൈനയുമായി ഒൻപത് തവണ സൈനിക തല ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വിജയവാഡയിൽ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രദേശത്ത് പ്രകോപനപരമായി വിന്യസിച്ച സൈനികരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തി. എന്നാൽ പ്രശ്‌നം പ്രശ്‌നമായി തന്നെ അവശേഷിച്ചു. സൈനികരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ചർച്ചകൾ സങ്കീർണ്ണമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയം നയതന്ത്ര ചർച്ച വഴിയും പരിഹരിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാൽ ഇതും ഫലം കണ്ടില്ല. സംഘർഷത്തിന് ശേഷം ചൈനയുടെ വെല്ലുവിളികൾ നേരിടാൻ ലഡാക്കിൽ വൻ തോതിൽ സേനാ വിന്യാസം നടത്തിയിട്ടുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

Related Articles

Back to top button