IndiaLatest

തീയേറ്ററുകളിൽ നൂറ് ശതമാനം പ്രവേശനം: നിയന്ത്രണങ്ങൾ പിൻവലിച്ച് തമിഴ്‌നാട്

“Manju”

ചെന്നൈ: കൊറോണ വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ തീയേറ്ററുകളിൽ നൂറ് ശതമാനം പ്രവേശനാനുമതി നൽകി തമിഴ്‌നാട് സർക്കാർ. ഫെബ്രുവരി 16 മുതലാണ് തീയേറ്ററുകളിലേക്ക് പ്രവേശനാനുമതി നൽകിയിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണ് ഇക്കാര്യം അറിയിച്ചത്.

അജിത്, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് കാത്തിരിക്കുന്നതിനിടെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അജിത്തിന്റെ ‘വലിമൈ’ ഈ മാസം 24നാണ് റിലീസ് ചെയ്യുന്നത്. സൂര്യ നായകനാകുന്ന ‘എതർക്കും തുനിന്തവൻ’ മാർച്ച് 10ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. കൊറോണയിൽ പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് ആശ്വാസം നൽകുന്നതാണ് പ്രഖ്യാപനം.

തീയേറ്ററുകൾക്ക് പുറമെ കിൻഡർ ഗാർഡൻ, റെസ്റ്റോറന്റുകൾ, ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ, ജിമ്മുകൾ തുടങ്ങിയവയ്‌ക്കും നൂറ് ശതമാനം പ്രവേശനാനുമതി നൽകിയിട്ടുണ്ട്. വിവാഹങ്ങളിൽ 200 പേർക്കും മരണ ചടങ്ങുകൾക്ക് 100 പേർക്കും പങ്കെടുക്കാനുള്ള അനുമതിയും സർക്കാർ നൽകി. എന്നാൽ സാമൂഹിക- സാംസ്‌കാരിക പരിപാടികൾക്ക് നിരോധനം തുടരും.

Related Articles

Back to top button