IndiaLatest

വലയില്‍ കുടുങ്ങിയ ഒലിവ് റിഡ്‌ലി കടലാമകളെ രക്ഷപ്പെടുത്തി

“Manju”

തമിഴ്‌നാട് : അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഏഴ് ഒലിവ് റിഡ്‌ലി കടലാമകളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ തീരസംരക്ഷണസേന. വജ്ര കപ്പലില്‍ മാന്നാര്‍ ഉള്‍ക്കടലില്‍ നടത്തിയ പെട്രോളിംഗിനിടെയാണ് ആമകളെ വലയില്‍ കുടുങ്ങിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മത്സ്യബന്ധത്തിന് ഉപയോഗിക്കുന്ന വലയിലാണ് കടലാമകള്‍ കുടുങ്ങിയത്. തുടര്‍ന്ന ഉദ്യോഗസ്ഥര്‍ വല മുറിച്ച്‌ ആമകളെ രക്ഷപ്പെടുത്തുകയായിരുന്നു.

1972-ല്‍ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീക്ഷണി നേരിടുന്ന ഇനങ്ങളില്‍ ഒന്നാണ് റിഡ്‌ലി ആമകള്‍. ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളിലാണ് കൂടുതലായി ഇവ കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്ര ഉരഗ ഇനമാണ് ഒലിവ് റിഡ്‌ലി കടലാമകള്‍.

Related Articles

Back to top button