IndiaInternational

പ്രധാനമന്ത്രിയെ വിമർശിച്ചതിൽ ഖേദ പ്രകടനവുമായി ചിദംബരം

“Manju”

ന്യൂഡൽഹി : വാക്സിൻ നയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ പരാമർശത്തിൽ ഖേദ പ്രകടനവുമായി മുൻ കേന്ദ്ര മന്ത്രിയും, കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പ്രധാനമന്ത്രിയെ വിമർശിച്ച തനിക്ക് തെറ്റുപറ്റിയെന്ന് ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുൻ കേന്ദ്ര മന്ത്രിയുടെ ഏറ്റുപറച്ചിൽ.

സംസ്ഥാനങ്ങളുടെ ആവശ്യ പ്രകാരമാണ് കമ്പനികളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാൻ അനുവാദം നൽകിയതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ പരാമർശത്തെയാണ് ചിദംബരം വിമർശിച്ചത്. ഏത് സംസ്ഥാനമാണ് വാക്സിൻ നേരിട്ട് വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു ചിദംബരം ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ വാക്സിൻ നേരിട്ട് വാങ്ങാൻ അനുവദിക്കണമെന്ന്കാട്ടി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിയ്ക്കയച്ച കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. ഇതേ തുടർന്നാണ് ചിദംബരം തനിക്ക് തെറ്റുപറ്റിയെന്നും താൻ തെറ്റ് തിരുത്തിയെന്നും വ്യക്തമാക്കി രംഗത്ത് വന്നത്.

Related Articles

Back to top button