IndiaLatest

വാക്‌സിന്‍ കയറ്റുമതി പുന:രാരംഭിച്ച്‌ ഇന്ത്യ

“Manju”

ഡല്‍ഹി: മൈത്രി പദ്ധതിയുടെ ഭാഗമായി വാക്‌സിന്‍ കയറ്റുമതി രാജ്യം പുന:രാരംഭിച്ചു. നേപ്പാള്‍,ബംഗ്ലാദേശ്,മ്യാന്‍മര്‍,ഇറാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതിയാണ് ഇന്ത്യ പുന:രാരംഭിച്ചത്. 10 കോടി കൊറോണ വാക്‌സിനാണ് കയറ്റുമതി ചെയ്തത്.

വാക്‌സിന്‍ കയറ്റുമതി നിര്‍ത്തുന്നതിന് മുന്‍പ് ഇന്ത്യ നൂറോളം രാജ്യങ്ങള്‍ക്കായി 6.6 കോടി വാക്‌സിന്‍ വിതരണം ചെയ്തിരുന്നു. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദന രാജ്യമായ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി പുന:രാരംഭിക്കുന്നത് ആഗോള തലത്തില്‍ സമ്പൂര്‍ണ വാക്‌സിന്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് അമേരിക്ക വിലയിരുത്തിയത്.

Related Articles

Back to top button