LatestThiruvananthapuram

പുഴയൊഴുകും മാണിക്കൽ

“Manju”

പോത്തൻകോട്; മാണിക്കൽ പഞ്ചായത്തിലെ 11 വാർഡുകളുടെ ഒഴുകുന്ന അരുവികളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ മാറ്റി പുഴയൊഴുകും മാണിക്കൽ എന്ന ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം” പുഴയൊഴുകും മാണിക്കൽ” പഞ്ചായത്ത് കോഡിനേറ്റർ ജി രാജേന്ദ്രൻ ആലിയാട് നിർവഹിച്ചു.

പുഴയുടെ തീരത്ത് കൂടെ വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രീതിയിൽ നടപ്പാതകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സമ്മേളനം അഭിസംബോധന ചെയ്ത് മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അറിയിച്ചു. പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന്റെ ഭാഗമായി സഹീറത്തു ബീവി ആർ ചെയർപേഴ്സണായും യദു കൃഷ്ണൻ ടി കൺവീനർ ആയുള്ള 51 അംഗ കമ്മിറ്റി രൂപീകരിച്ചു. സമ്മേളനത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് കുമാർ മാണിക്കൽ പഞ്ചായത്ത് മുൻ സെക്രട്ടറി പ്രമോദ് എംപി എന്നിവർ സംസാരിച്ചു. യദു കൃഷ്ണൻ ടി നന്ദിയും പറഞ്ഞു.

Related Articles

Back to top button