IndiaLatest

ഗതാഗത മേഖലയി‍ൽ മാറ്റത്തിനായി വോളന്ററി വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഗതാഗത മേഖലയില്‍ പുതിയ മാറ്റം ലക്ഷ്യമിട്ട് ബജറ്റില്‍ വോളന്ററി വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസി പ്രഖ്യാപനം. 20 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങള്‍ക്കും ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തണം. വാണിജ്യ ഗതാഗതത്തിന് ഈ കലാവാധി 15 വര്‍ഷമാണ്.

പഴയതും ഉപയോഗ ശൂന്യവുമായ വാഹനങ്ങള്‍ മാറ്റുന്നതിലൂടെ ഇന്ധന ക്ഷമത വര്‍ധിപ്പിക്കാനും പരിസ്ഥിതി സൗഹാര്‍ദമാകുവാനുമാണ് പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം മൂന്ന് തവണയില്‍ കൂടുതല്‍ വാഹനം ഫിറ്റ്‌നെസ് ടെസ്റ്റില്‍ തോറ്റാല്‍ വാഹനം റോഡില്‍ നിന്ന് ഒഴിവാക്കേണ്ടിവരും.

Related Articles

Back to top button