HealthLatest

ജലദോഷമുണ്ടോ.? കോവിഡ് സാധ്യത തള്ളിക്കളയാനാവില്ല – ഗവേഷകര്‍

“Manju”

യുകെ : നിങ്ങള്‍ക്ക് തൊണ്ടവേദനയും മൂക്കൊലിപ്പും തലവേദനയുമുണ്ടെങ്കില്‍ അത് കൊവിഡ് ആകാനുള്ള സാധ്യതയുണ്ടെന്ന് യുകെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
“മിക്ക ആളുകള്‍ക്കും, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന എന്നിവയില്‍ തുടങ്ങുന്ന ജലദോഷം പോലെയാണ് ഒമിക്രൊണ്‍ പോസിറ്റീവ് കേസ് അനുഭവപ്പെടുന്നത്. ഇത് കണ്ടെത്തുന്നതിന് നിങ്ങള്‍ അടുത്തിടെ പോസിറ്റീവ് പരീക്ഷിച്ച ഒരു സുഹൃത്തിനോട് ചോദിച്ചാല്‍ മതിയാകും.
യുകെയില്‍ ഒറ്റ ദിവസം മാത്രം ഏകദേശം 1,44,000 പേര്‍ക്ക് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചു. മിക്കവര്‍ക്കും കോവിഡ് ഒരു ചെറിയ രോഗമായാണ് ലക്ഷണം കാണിക്കുന്നത്. ചിലര്‍ക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ല. എന്നാല്‍, വാക്സിനേഷന്‍ എടുത്തിട്ടില്ലാത്തവരടക്കം ചിലരില്‍ രോഗം ഗുരുതരമാകുന്നെന്ന് പഠനത്തില്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങള്‍ക്ക് ശക്തമായ ജലദോഷം പോലുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍, കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ പ്രൊഫ ടിം സ്പെക്ടര്‍ പറയുന്നു. “കഴിഞ്ഞ ആഴ്ചയില്‍ ഇംഗ്ലണ്ടില്‍ പുതിയ രോഗലക്ഷണ കേസുകളുടെ എണ്ണം അതിഭീകരമായിരുന്നു.” അദ്ദേഹം പറഞ്ഞു.
യുകെയില്‍ ബുധനാഴ്ച 1,06,122 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ ആദ്യമായിട്ടാണ് ഒരു ദിവസം മാത്രം 1,00,000 കേസുകള്‍ കവിയുന്നത്.

Related Articles

Back to top button