IndiaLatest

ഓണ്‍ലൈനായും പരീക്ഷ ;ഹര്‍ജി സുപ്രീംകോടതി തള്ളി

“Manju”

ഡല്‍ഹി ; ഓഫ്‌ലൈന്‍ പരീക്ഷയ്ക്കൊപ്പം ഓണ്‍ലൈനായും പരീക്ഷ എഴുതുവാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. പരീക്ഷയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആറ് വിദ്യാര്‍ത്ഥികളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെന്നും 6500 പരീക്ഷ കേന്ദ്രങ്ങള്‍ക്ക് പകരം 15,000 കേന്ദ്രങ്ങള്‍ ഒരുക്കി എന്നും സി ബി എസ് ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അറിയിച്ചു. സി ബി എസ് ഇ 10-ാം ക്ലാസ് പരീക്ഷ നവംബര്‍ 30 നും 12-ാം ക്ലാസ് പ്രധാന പരീക്ഷ ഡിസംബര്‍ 1നും ആണ് തുടങ്ങുക. ഐ സി എസ് ഇ പരീക്ഷ നവംബര്‍ 29 നും ആരംഭിക്കും.

Related Articles

Back to top button