IndiaLatest

CBIC യ്ക്ക് കീഴിൽ കൃഷ്ണപട്ടണത്തും തുമകുരുവിലും വ്യാവസായിക സംവിധാനങ്ങൾ നിർമ്മിക്കാൻ മന്ത്രിസഭ അനുമതി

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

താഴെ പറയുന്നവയുടെ അനുബന്ധ അടിസ്ഥാനസൗകര്യവികസനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് സമിതി അംഗീകാരം നൽകി. വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ശിപാർശകൾക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്

1) 2139.44 കോടി രൂപ പ്രതീക്ഷിത ചെലവിൽ ആന്ധ്രപ്രദേശിലെ കൃഷ്ണപട്ടണത്ത് വ്യാവസായിക മേഖല

2) 1701.81 കോടി രൂപ പ്രതീക്ഷിത ചിലവിൽ കർണാടകയിലെ തുമകുരുവിൽ വ്യവസായമേഖല

3) 3,883.80 കോടി രൂപ പ്രതീക്ഷിത ചെലവിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ വിവിധോദ്ദേശ ചരക്കുനീക്കം കേന്ദ്രവും, ബഹുതല ഗതാഗത സൗകര്യവും

ചെന്നൈ-ബംഗളൂരു വ്യാവസായിക ഇടനാഴി പദ്ധതിക്ക് കീഴിലാണ് ആന്ധ്രപ്രദേശിലെ കൃഷ്ണപട്ടണത്തും, കർണാടകയിലെ തുമകുരുവിലും വ്യാവസായിക മേഖലകൾക്ക് അനുമതി നൽകിയത്. ചെന്നൈ-ബംഗളൂരു വ്യാവസായിക ഇടനാഴിയിലെ വികസനത്തിന് ഈ നടപടി വഴിതുറക്കും. ലോകോത്തര നിലവാരമുള്ള അടിസ്ഥാനസൗകര്യ വികസനത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കാൻ ഈ രണ്ട് പുത്തൻ വ്യാവസായിക നഗരങ്ങൾക്കും കഴിയും. ഒപ്പം നിരവധി തൊഴിലവസരങ്ങൾക്കും ഇവ വഴിതുറക്കും.

നിർദിഷ്ട ചരക്ക് ഇടനാഴികളിലേക്കും തിരിച്ചും ഉള്ള യാത്രയിൽ സാധനങ്ങൾ ഫലപ്രദമായി സൂക്ഷിക്കാൻ പുതിയ ചരക്കുനീക്കം കേന്ദ്രം അവസരമൊരുക്കും. ഒപ്പം ചരക്ക്നീക്ക സംരംഭങ്ങൾക്കും, ഉപഭോക്താക്കൾക്കും ഒരു വൺ സ്റ്റോപ്പ് കേന്ദ്രമായും ഇത് പ്രവർത്തിക്കും.

യാത്രക്കാർക്ക് റെയിൽ, റോഡ്, എം ആർ ടി എസ് ഗതാഗതസൗകര്യം തടസ്സമില്ലാതെ ലഭ്യമാക്കുന്ന ഗതാഗത കേന്ദ്രമായി പുതിയ മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്ബ് പദ്ധതി പ്രവർത്തിക്കും. 2040 ഓടെ രണ്ട് പദ്ധതികളിലുമായി ഏതാണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ആകും എന്നാണ് പ്രതീക്ഷ.

Related Articles

Back to top button