IndiaLatest

ഇന്ന് ലോക വിനോദസഞ്ചാര ദിനം

“Manju”

ന്യൂഡല്‍ഹി: ഇന്ന് ലോകം വീണ്ടും മറ്റൊരു വിനോദസഞ്ചാര ദിനം കൂടി ആചരിക്കുകയാണ്. യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനെസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ)ആഹ്വാനപ്രകാരം എല്ലാവര്‍ഷവും സെപ്തംബര്‍ 27ന് ലോക വിനോദസഞ്ചാര ദിനമായി ആചരിച്ചു വരുന്നുന്നു. ‘ ടൂറിസം ഇന്‍ക്ലൂസീവ് ഗ്രോത്ത്’ എന്നതാണ്. ഈ വര്‍ഷത്തെ വിനോദസഞ്ചാര ദിനത്തിന്റെ വിഷയം. വിവിധ രാജ്യങ്ങള്‍, ബിസിനസ്സുകാര്‍, വിനോദസഞ്ചാരികള്‍, വിനോദസഞ്ചാര ഏജന്‍സികള്‍, എന്നിവരോട് ലോകം വീണ്ടും വിനോദ സഞ്ചാര മേഖലയില്‍ സജീവമാകുമ്പോള്‍ ആരും പിന്നിലെല്ലന്ന് ഉറപ്പാക്കാന്‍ ഈ വര്‍ഷം ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വളര്‍ച്ചയും സംസ്‌ക്കാര കൈമാറ്റവും ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണിത്.

അതേ സമയം വിനോദസഞ്ചാര ദിനം കേരളം ആഘോഷിക്കുന്നത് ഹര്‍ത്താല്‍ ആചരിച്ചുകൊണ്ടാണ്. ലോകം മുന്നോട്ട് നടക്കുമ്പോള്‍ പിന്നോട്ട് ഉള്‍വലിക്കുന്ന ഇത്തരം ഹര്‍ത്താല്‍ പ്രഖ്യാപങ്ങള്‍ കൊണ്ട് എന്ത് നേട്ടമെന്ന ചോദ്യമാണ് മലയാളികള്‍ക്കിടയില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരന്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതിനെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേരളത്തില്‍ നിക്ഷേപം അഭിവൃദ്ധിപ്പെടണമെങ്കില്‍ അനുകൂല രാഷ്‌ട്രീയ, സാമൂഹ്യ കാലാവസ്ഥ ഉണ്ടാകണം. ഒരാള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ എങ്ങിനെയാണ് ടൂറിസം മേഖല വികസിക്കുകയെന്നായിരുന്നു മന്ത്രിയുടെ ആശങ്ക. ഇതേ ആശങ്ക പങ്കുവെച്ചുകൊണ്ടാണ് കേരളജനത ഇന്ന് വിനോദസഞ്ചാര ദിനം ആചരിക്കുന്നത്.

ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ,സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച്‌ അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്. വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ 1925ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. തുടര്‍ന്ന് 1947ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്. സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതല്‍ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു.

Related Articles

Back to top button