IndiaKeralaLatest

രാംകുമാര്‍ ഓറി ‍ഇനി ഓര്‍മ

“Manju”

 

ന്യൂഡൽഹി; പ്രസിദ്ധചിന്തകനും എഴുത്തുകാരനും രാജ്യം ആദരിച്ച പോലീസ് ഓഫീസറുമായിരുന്ന രാംകുമാര്‍ ഓറി അന്തരിച്ചു. രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അഞ്ചു പുസ്തകങ്ങളും അമ്പതോളം ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലും നേടിയ IPS ഓഫീസറായിരുന്നു രാംകുമാര്‍ ഓറി. വിഘടനവാദ കാലത്ത് അരുണാചല്‍ പ്രദേശിലും ഖാലിസ്ഥാന്‍ പ്രശ്‌നകാലത്ത് പഞ്ചാബിലും ഐജിയായി ജോലി നോക്കിയിട്ടുണ്ട്. മൌണ്ട് ആബുവിലെ ഇന്റെണല്‍ സെക്യൂരിറ്റി അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍, സിആര്‍പിഎഫ് ന്റെ ഓപ്പറേഷന്‍സ് ഡിഐജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൌണ്ടര്‍ ഇന്റെലിജന്‍സ് ഓപ്പറേഷനുകളില്‍ വിദഗ്ധന്‍. രാം സ്വരൂപിനും സീതാറാം ഗോയലിനും ശേഷം പൊളിറ്റിക്കല്‍ ഇസ്ലാമിനെപ്പറ്റി ഗൌരവമേറിയ ഗവേഷണ പഠനങ്ങള്‍ നടത്തിയ വ്യക്തി കൂടിയാണ് രാംകുമാര്‍. ഓറിയോടു കൂടി ആ തലമുറയിലെ മറ്റൊരാള്‍ കൂടി വിട പറഞ്ഞു.
ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഓറി അറിയപ്പെട്ടു തുടങ്ങിയത്. സച്ചാര്‍ കമ്മിറ്റിയെ നിയമിക്കുന്നതു മുതല്‍ അതിന്റെ റിപ്പോർട്ട് പുറത്തുവരുന്നതു വരെ അതിനെതിരെ വസ്തുതകള്‍ നിരത്തി ആശയ സമരം നടത്തിയ ആളാണ് ഓറി. ന്യൂനപക്ഷ കമ്മീഷന്‍ നിലനില്‍ക്കെ ഇങ്ങനെയൊരു കമ്മിറ്റിയെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയില്‍ മുസ്ലീങ്ങളെക്കാള്‍ പിന്നോക്കാവസ്ഥ ഹിന്ദുക്കള്‍ക്കാണെന്നു വസ്തുതകള്‍ നിരത്തി അദ്ദേഹം കമ്മീഷനെ അറിയിച്ചു.
മുസ്ലീങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം ഉള്ളത് അദ്ദേഹം അംഗീകരിച്ചപ്പോള്‍ തന്നെ അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും വലിയ ശതമാനം ഭാര്യയും ഭര്‍ത്താവും ജോലിയെടുക്കുമ്പോള്‍ മുസ്ലീങ്ങള്‍ ഭാര്യയെ ജോലിക്കു അയക്കുന്നില്ല. (കേരളം പോലെ ചുരുക്കം ഇടങ്ങളില്‍ സ്ഥിതി വ്യത്യസ്തമായിരിക്കാം) മാത്രമല്ല ഒന്നിലധികം ഭാര്യമാരും, മൂന്നോ നാലോ കുട്ടികളുമുള്ള ആറോ ഏഴോ അംഗങ്ങളുള്ള കുടുംബത്തില്‍ വരുമാനമുള്ള ഒരാള്‍ മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ദാരിദ്ര്യം. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരു ഭാര്യയും രണ്ടു കുട്ടികള്‍ മാത്രവും. അവരില്‍ വരുമാനമുള്ള രണ്ടു അംഗങ്ങളും (കൂലിപ്പണി ആണെങ്കിലും) ഉള്ളതുകൊണ്ട് ദാരിദ്ര്യം കുറയും.
വരുമാനമുള്ള ഒരംഗത്തിന് ഒരു ആശ്രിതന്‍ അല്ലെങ്കില്‍ ആശ്രിത മാത്രം. മറുപക്ഷത്ത് വരുമാനമുള്ള ഒരംഗവും ആറോ ഏഴോ ആശ്രിതരും. മുസ്ലീം സ്ത്രീകളുടെ പിന്നോക്കാവസ്ഥക്ക് കാരണം അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്തതാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതേസമയം അവരെ സ്‌കൂളിലോ കോളേജിലോ അയക്കാത്തതിന്റെ കാരണം അവരുടെ മതപരമായ ചട്ടക്കൂടുകളാണ്. മുസ്ലീം സ്ത്രീകളിലെ വിദ്യാഭ്യാസത്തിന്റെ കുറവ് മുസ്ലീം സമൂഹത്തിന്റെ ആകെയുള്ള വിദ്യാഭ്യാസത്തിന്റെ തോതിനെ കുറയ്ക്കുന്നു. മുസ്ലീം പെണ്‍കുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കുന്നതും ഇതിന് ഒരു കാരണമാണ്. ഇവിടെ മതമാണ് യഥാര്‍ത്ഥ പ്രതി.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്ട്ട് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല, അത് വ്യാജ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു false narrative ആണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. Suppressio veri or Suggestio falsi (Suppression of truth or Suggestion of an untruth) എന്ന ലാറ്റിന്‍ നിയമ സൂക്തം ഉപയോഗിച്ചാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

Related Articles

Back to top button