IndiaLatest

ബംഗാളില്‍ മിന്നലേറ്റ്​ നിരവധി പേര്‍ മരിച്ചു

“Manju”

കൊല്‍ക്കത്ത: ദക്ഷിണ ബംഗാളിലെ മൂന്ന്​ ജില്ലകളിലായി 23 പേര്‍​ മിന്നലേറ്റ് മരിച്ചു. ഇന്നലെ ഉച്ചക്ക്​ ശേഷം കൊല്‍ക്കത്തയിലടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലും കനത്ത മഴയും അനുഭവപ്പെട്ടിരുന്നു. മുര്‍ഷിദാബാദില്‍ നിന്ന്​ ഒമ്പത്​, ഹൂഗ്ലിയില്‍ നിന്ന്​ 10, ഹൗറയില്‍ നിന്ന്​ രണ്ട്​, വെസ്റ്റ്​ മിഡ്​നാപൂരില്‍ നിന്ന്​ രണ്ട്​ എന്നിങ്ങനെയാണ്​ മിന്നലേറ്റ് മരിച്ചവരുടെ കണക്കുകള്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. കുറച്ച്‌​ ദിവസങ്ങള്‍ക്ക്​ മുമ്പ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ്​ അഞ്ച്​ പേര്‍ മരിച്ചിരുന്നു.

Related Articles

Back to top button