KeralaLatest

സില്‍വര്‍ ലൈന്‍: നിക്ഷേപം പല മടങ്ങായി ജനങ്ങളിലേക്കെത്തും

“Manju”

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക പല തരത്തില്‍ പല മടങ്ങായി ജനങ്ങളിലേക്കെത്തുമന്ന് ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നായ കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചെലവാകുന്ന തുക സംസ്ഥാനത്തെ ജനങ്ങള്‍ക്കാണ് കിട്ടുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പദ്ധതിക്ക് 60000 കോടി രൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വേഗതയേറിയ ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകുമ്ബോള്‍ അതിന്റെ നിക്ഷേപം ജനങ്ങളിലേക്ക് വിതരണം ചെയ്യപ്പെടും. ഇത്തരം വലിയൊരു പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് കേരളത്തില്‍ നിരവധി തൊഴിലവസരമുണ്ടാക്കും,’ – അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നഗരവത്കരണം വേഗത്തില്‍ നടക്കുന്നുണ്ട്. അപ്പോള്‍ ഇത്തരമൊരു സൗകര്യം നല്ലതായിരിക്കും. ഭാവിയില്‍ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് എളുപ്പത്തില്‍ പോയിവരാനാകുന്നത്  പല തരത്തില്‍ ആളുകള്‍ക്ക് ഗുണം ചെയ്യും.

രാഷ്ട്രീയമായി കണ്ണടച്ച്‌ എതിര്‍ക്കുന്ന നിലപാട് ഇപ്പോള്‍ വരുന്നുണ്ട്. അത് കേരളത്തിന്റെ നല്ല ഭാവിക്ക് നല്ലതല്ല. അത്തരമൊരു സമീപനമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button