InternationalLatest

ട്രക്കിനുള്ളില്‍ 40 പേര്‍ മരിച്ച നിലയില്‍

“Manju”

സാന്‍ അന്റോണിയോ: ട്രക്കിനുള്ളില്‍ 40 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അമേരിക്കന്‍ പോലീസ്. യുഎസിലെ ടെക്സാസ് മേഖലയിലെ സാന്‍ അന്റോണിയോവിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് ട്രാക്ടര്‍ട്രെയിലര്‍ വാഹനത്തില്‍ ഇത്രയധികം പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് കുപ്രസിദ്ധമാണ്. ഇതിനായി നിരവധി ഏജന്റുകളും സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരിലാരോ മനുഷ്യക്കടത്ത് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. യാത്രക്കാരെല്ലാം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് അന്വേഷണത്തിനായി തദ്ദേശ ഭരണാധികാരികളുമെത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ധിക്കുകയാണ്. ഇതിനിടെ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്രയധികം പേര്‍ കൂട്ടത്തോടെ മരണപ്പെടുന്നത് ഇതാദ്യമായാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് 2017-ലും വാഹനത്തിലുള്ള മനുഷ്യക്കടത്തിനിടെ പത്ത് പേര്‍ ശ്വാസംമുട്ടി മരിച്ചിരുന്നു.

Related Articles

Back to top button