IndiaLatest

മുഖ്യമന്ത്രിയായല്ലാതെ ഇനി സഭയിലേക്കില്ല; ചന്ദ്രബാബു നായിഡു

“Manju”

അമരാവതി: ഭാര്യ ഭുവനേശ്വരിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ സഭയില്‍ നിന്നിറങ്ങിപ്പോയ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
”കഴിഞ്ഞ രണ്ടര വര്‍ഷമായി അപമാനം സഹിച്ചാണ് കഴിയുന്നത്. എന്നാല്‍ ഒരിക്കലും ശാന്തത കൈവിട്ടില്ല. എന്നാല്‍, ഇന്ന് അവര്‍ എന്‍റെ ഭാര്യയെപ്പോളും വെറുതെ വിടുന്നില്ല. അന്തസോടെയാണ് എല്ലായ്പോഴും ജീവിച്ചത്. ഇത് എനിക്ക് സഹിക്കാന്‍ കഴിയില്ല. സഭക്കുള്ളില്‍ താന്‍ അപമാനിക്കപ്പെട്ടു”-അദ്ദേഹം പറഞ്ഞു.


ഇനി മുഖ്യമന്ത്രിയായിട്ടല്ലാതെ സഭയില്‍ കയറില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും നായിഡു പറഞ്ഞു.
വെള്ളിയാഴ്ച ആന്ധ്ര നിയമസഭയില്‍ കാര്‍ഷിക മേഖലയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കമുണ്ടായി. ചന്ദ്രബാബു നായിഡു സംസാരിക്കുമ്ബോള്‍ സ്പീക്കര്‍ തമ്മിനേനി മൈക്ക് ഓഫ് ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ നായിഡു പുറത്തേക്കിറങ്ങി. ഇനി മുഖ്യമന്ത്രിയായതിനുശേഷം മാത്രമേ തിരിച്ചുവരൂ എന്ന നാടകീയ പ്രഖ്യാപനവും നടത്തിയാണ് നായിഡു സഭ വിട്ടിറങ്ങിയത്.
എന്നാല്‍ ചന്ദ്രബാബുവിന്റെ കരച്ചില്‍ നാടകമാണെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കുപ്പം മുനിസിപ്പാലിറ്റിയില്‍ 25ല്‍ 19സീറ്റും നേടി വൈഎസ്‌ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന്‍റെ നിരാശയിലാണ് നായിഡുവെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

Related Articles

Back to top button