IndiaLatest

റഫാല്‍ പോര്‍വിമാനങ്ങളുടെ കൈമാറ്റം ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കും

“Manju”

പാരീസ്: കരാര്‍ പ്രകാരമുള്ള റഫാല്‍ വിമാനങ്ങള്‍ എല്ലാം 2022 ഏപ്രില്‍ മാസത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് ഫ്രാന്‍സ് അറിയിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മനുവല്‍ ലെനയ്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം എക്കാലത്തെയും മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ഈ വ്യക്തിബന്ധം ഇരു ജനവിഭാഗങ്ങള്‍ക്കിടയിലും ഉണ്ട്. ഇരു നേതാക്കളും അളവറ്റ ദേശസ്നേഹവും പരസ്പര ബഹുമാനവും പുലര്‍ത്തുന്നവരാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലെനെയ്ന്‍ പറഞ്ഞു.
ഭീകര വിരുദ്ധ പോരാട്ടങ്ങളില്‍ ഇന്ത്യയുമായി മികച്ച സഹകരണത്തോടെയാണ് ഫ്രാന്‍സ് മുന്നോട്ട് നീങ്ങുന്നത്. ഇരു രാജ്യങ്ങളും തീവ്രവാദത്തിന്റെ ഇരകളാണ്. ഇരു രാജ്യങ്ങളിലെയും ഏജന്‍സികള്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറാറുണ്ട്. ഫ്രഞ്ച് സൈനികര്‍ എന്‍ എസ് ജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അതിനായി ഫ്രാന്‍സ് എല്ല പിന്തുണയും അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊടുംഭീകരന്‍ മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും സഹകരിച്ചാണ് നീങ്ങിയത്. ഭീകരവാദത്തിന്റെ സാമ്ബത്തിക സ്രോതസ്സ് നശിപ്പിക്കുക എന്നതാണ് നിലവില്‍ ഇന്ത്യയും ഫ്രാന്‍സും ഏറ്റെടുത്തിരിക്കുന്ന ദൗത്യം. അത് വഴി തീവ്രവാദത്തിന്റെ വേരറുക്കാന്‍ സാധിക്കുമെന്നും ഇമ്മനുവല്‍ ലെനെയ്ന്‍ വ്യക്തമാക്കി.

Related Articles

Back to top button