IndiaInternationalLatest

അവയവദാനത്തിെന്‍റ മഹത്വം പറഞ്ഞ് ‘ആന്‍’

“Manju”

ദമ്മാം: അവയവദാനത്തിെന്‍റ മഹത്വസന്ദേശം പകരുന്ന ‘ആന്‍’ഹ്രസ്വസിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാകുന്നു. എല്‍.ഒ.ഇ മീഡിയയുടെ ബാനറില്‍ യൂട്യൂബിലാണ് റിലീസ്.
കഴിഞ്ഞ ലോക്ഡൗണില്‍ മുറികളില്‍ ഒറ്റപ്പെട്ടുപോയ കലാകാരന്മാര്‍ തങ്ങളുടെ സര്‍ഗഭാവങ്ങളെ പുറത്തുകൊണ്ടുവന്നതോടെ ജുൈബലില്‍ രൂപപ്പെട്ടതായിരുന്നു എല്‍.ഒ.ഇ മീഡിയ. ലോക്ഡൗണില്‍ ഒറ്റെപ്പട്ടുപോയ ഒരു കുടുംബത്തിെന്‍റ കഥ പറഞ്ഞ് ‘ലോക്ഡ്’എന്ന ഹ്രസ്വസിനിമ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവരുെട രണ്ടാമത്തെ ചിത്രമാണ് ‘ആന്‍’. പ്രവാസ ഭൂമികയിലെ 35ഒാളം കലാകാരന്മാരെ അണിനിരത്തിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം.
ജന്മനാ ബധിരയും മുകയുമായ, അതേസമയം ഹൃദയത്തിന് ഗുരുതരമായി തകരാറുള്ള ‘ആന്‍’എന്ന മകളും അവളെ ചികിത്സിക്കാന്‍ വഴികാണാതെ വിഷമിക്കുന്ന അച്ഛനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇത്തരം കുട്ടികളോട് സമൂഹവും കുടുംബംപോലും പുലര്‍ത്തുന്ന അവഗണനാപൂര്‍ണമായ സമീപനങ്ങളെ ഇതില്‍ നോവു പടര്‍ത്തുന്ന അനുഭവമായി ചിത്രീകരിക്കുന്നു. സമൂഹത്തിെന്‍റ മുഖ്യധാരയില്‍നിന്ന് ഒഴിവാക്കെപ്പടുന്ന ഒരു കുഞ്ഞിെന്‍റ സ്വകാര്യമായ ദുഃഖം പ്രേക്ഷകരിലേക്ക് പടര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്്.
മകളുെട ഹൃദയം മാറ്റിവെക്കാന്‍ കൊതിച്ച്‌ അലഞ്ഞ അച്ഛെന്‍റ ഹൃദയംതെന്ന മകള്‍ക്ക് ലഭിക്കുന്ന വിധിയുടെ മുന്നില്‍ ചിത്രം അവസാനിക്കുന്നു. ചിത്രത്തിെന്‍റ ൈക്ലമാക്സില്‍ ഉപയോഗിച്ച ‘ഇരുളാണ് ചുറ്റും’എന്ന ഗാനം യൂട്യൂബില്‍ അരലക്ഷത്തിലധികം ആളുകള്‍ കണ്ടു. ശ്രീക്കുട്ടി തങ്കപ്പന്‍ രചിച്ച വരികള്‍ക്ക് അബിന്‍ ടി. ജോസഫാണ് ഈണം. ദിവ്യ നവീന്‍ ആലപിച്ചു. ഷാമില്‍ ആനിക്കാടാണ് സംവിധാനം. ഷക്കീല കല്ലൂപാലത്തിേന്‍റതാണ് കഥ. അങ്കിത വിനോദ് എന്ന ഏഴാം ക്ലാസുകാരിയാണ് ‘ആന്‍’എന്ന കേന്ദ്ര കഥാപാത്രം. അച്ഛനായി നസീബ് കലാഭവനും. മറ്റു രണ്ടു മക്കളായി അസഹ് മഹനാസും ഇനായ നിയാസും വേഷമിടുന്നു.
കൂടാതെ ജയന്‍ തച്ചമ്ബാറ, മുരളി എടയത്ത്‌, യാസര്‍ ചങ്ങലീരി, സിബിലാല്‍, അര്‍ച്ചന ഷാരിക്കല്‍, ലീഷ, ജംഷീര്‍, ബൈജു അഞ്ചല്‍, അഫ്സല്‍, ഡിന്‍സണ്‍ ഡേവിസ്, ഫറാഹ് ഫാത്വിമ, ഫാത്വിമ അഫ്സല്‍, ഷാഹിദ് തെയ്യാല, മജീദ് കൊട്ടളത്തു, മാസിന്‍ മുഫസ്സില്‍, നിഷാജുദ്ദീന്‍, അയ്മന്‍ റിയാസ്, ഷയാന്‍ സുല്‍ത്താന്‍, അയാന്‍, സതീഷ് കുമാര്‍, സൗജന്യ ശ്രീകുമാര്‍, സറിന്‍, ശ്രീയ ശ്രീകുമാര്‍, റീം റിയാസ്, റോണ റിയാസ് തുടങ്ങിയവരാണ് മറ്റ് വേഷം.
ജംഷീര്‍ പെരിന്തല്‍മണ്ണ, ഇല്യാസ് പെരിന്തല്‍മണ്ണ എന്നിവരാണ് കാമറ. ബഷീര്‍ വെട്ടുപാറ (ക്രിയേറ്റിവ് ഹെഡ്), യാസര്‍ ചങ്ങലീരി (പ്രൊഡക്ഷന്‍ ഹെഡ്), നവ്യ വിനോദ് (അസോസിയേറ്റ് ഡയറക്ടര്‍), മജീദ് കൊട്ടളത്ത് (പ്രൊഡക്ഷന്‍ സപ്പോര്‍ട്ട്), ഷിനോ (ലൊക്കേഷന്‍), ബിജു ശബാന (ട്രാന്‍സ്പോര്‍േട്ടഷന്‍), നസീര്‍ ഹുസൈന്‍ (ഡിസൈന്‍), ഹിജ്‌ലാന്‍ (എഡിറ്റിങ്), രഞ്ജു വിശ്വനാഥ് (ആര്‍ട്ട്), അബിന്‍ ടി. ജോസഫ് (പശ്ചാത്തല സംഗീതം) തുടങ്ങിയവരാണ് അണിയറയില്‍. സൗദിയില്‍നിന്നുള്ള ആദ്യ വലിയ സിനിമ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

Related Articles

Back to top button