InternationalLatest

ഹസന്‍ അലിയുടെ ബൗളിങ് സ്പീഡ് 219കെപിഎച്ച്‌

“Manju”

ധാക്ക: 219കിമീ വേഗതയില്‍ ഡെലിവറിയോ? ബംഗ്ലാദേശിന് എതിരായ പാകിസ്ഥാന്റെ ആദ്യ ട്വന്റി20യില്‍ പാക് ബൗളര്‍മാരുടെ ബൗളിങ് സ്പീഡ് സ്‌ക്രീനില്‍ തെളിഞ്ഞത് കണ്ട് ഞെട്ടുകയായിരുന്നു ആരാധകര്‍.
പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലി പന്തെറിയാന്‍ എത്തിയപ്പോഴാണ് സ്പീഡ് 219 എന്ന് കാണിച്ചത്. പിന്നാലെ സ്പിന്നര്‍ മുഹമ്മദ് നവാസ് ബൗള്‍ ചെയ്യാന്‍ എത്തിയപ്പോള്‍ വേഗത മണിക്കൂറില്‍ 148 കിമീ. ബൗളര്‍മാരുടെ വേഗണ കണക്കാക്കുന്ന സ്പീഡ് ഗണ്ണില്‍ വന്ന പിഴവാണ് ഇതിന് കാരണം.


എന്നാല്‍ ആരാധകരുടെ കണ്ണില്‍ ഈ വീഡിയോ പെട്ടതോടെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ക്രിക്കറ്റിലെ എക്കാലത്തേയും വേഗമേറിയ ഡെലിവറി എന്നെല്ലാമാണ് ട്രോളുകളില്‍ നിറയുന്നത്.ക്രിക്കറ്റില്‍ മൂന്ന് കളിക്കാര്‍ക്ക് മാത്രമാണ് 100 എംപിഎച്ച്‌ കടക്കാനായിട്ടുള്ളത്. ഷോണ്‍ ടെയ്റ്റ്, ബ്രെറ്റ് ലീ, അക്തര്‍ എന്നിവര്‍ക്കാണ് അതിനായത്.

Related Articles

Back to top button