KeralaLatest

റേഷൻകാർഡിലെ തിരുത്തുകള്‍ക്ക് അവസരം

“Manju”

തിരുവനന്തപുരം : റേഷൻകാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് ഉടമകൾക്ക് അവസരം നൽകുന്നതിനായി ഡിസംബർ 22 വരെ സിവിൽ സപ്ലൈസ് വകുപ്പ് തെളിമ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി എല്ലാ റേഷൻ കടകളിലും അപേക്ഷകൾ നിക്ഷേപിക്കുന്നതിനായി ഡ്രോപ്പ് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. അംഗങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുവാൻ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പും, പേര്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം, തൊഴിൽ തുടങ്ങിയവയിലുള്ള തെറ്റുകൾ തിരുത്തുന്നതിന് ബന്ധപ്പെട്ട രേഖകളുടെ പകർപ്പും റേഷൻ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷ തയ്യാറാക്കി ഡ്രോപ്പ് ബോക്സുകളിൽ നിക്ഷേപിക്കാം. റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, റേഷൻ കടകളുടെ പ്രവർത്തനം എന്നിവയിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് വകുപ്പിനെ അറിയിക്കാം.

ബിന്ദുലാല്‍ തൃശ്ശൂര്‍

Related Articles

Back to top button