KeralaLatestThiruvananthapuram

ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്താ​ന്‍ തീ​രു​മാ​നം

“Manju”

തി​രു​വ​ന​ന്ത​പു​രം: വാ​ര്‍ഡ് ത​ല​ത്തി​ല്‍ ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കോ​വി​ഡ് മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​തി​വേ​ഗം ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പ് വ​രു​ത്ത​ണം.

സ്‌​കൂ​ളു​ക​ള്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, ജ​യി​ല്‍, ​റെസി​ഡ​ന്‍ഷ്യ​ല്‍ ഹോ​സ്​​റ്റ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും പൂ​ര്‍ണ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി സ​മ്പ​ര്‍​ക്ക പ​ട്ടി​ക ക​ണ്ടെ​ത്താ​നും ക്വാ​റ​ന്റീന്‍ ഉ​റ​പ്പു​വ​രു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം പു​ന​രാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തു​താ​യി രൂ​പ​പ്പെ​ടു​ന്ന ക്ല​സ്​​റ്റ​റു​ക​ളെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്തു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ജോ​സ് ഡി​ക്രൂ​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍-​ഇ​ന്‍ ചാ​ര്‍​ജ് പ്രി​യ ഐ. ​നാ​യ​ര്‍, മു​ന്‍ ഡി.​എം.​ഒ ഡോ. ​ഷി​നു കെ.​എ​സ്, ഡി.​പി.​എം ഡോ. ​ആ​ശാ വി​ജ​യ​ന്‍, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button