Kannur

പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്കൂളിനുള്ള ഫർണിച്ചർ വിതരണം ചെയ്തു.

“Manju”

അനൂപ് എം സി
കതിരൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2020-2021വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കതിരൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഫർണിച്ചർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.അനൂപ് വിതരണം ചെയ്തു.25 ഡസ്ക്കും ബഞ്ചുമാണ് സ്കൂളിന് അനുവദിച്ചത് ‘ സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് പുത്തലത്ത് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷിമി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.സംഗീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് വി.കെ, കെ.വി.പവിത്രൻ എന്നിവർ സംസാരിച്ചു. സുശാന്ത് കൊല്ലിക്കൽ നന്ദി പറഞ്ഞു.

Related Articles

Back to top button