KannurUncategorized

കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ പരക്കെ വന്‍ നാശനഷ്ടം

“Manju”

കണ്ണൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വന്‍നാശനഷ്ടം ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിരവധി കര്‍ഷകരുടെ പ്രതീക്ഷയായ വാഴകൃഷി, റബ്ബര്‍, കശുമാവ്, മാവ് തുടങ്ങി നിരവധി കൃഷികളാണ് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നശിച്ചിട്ടുള്ളത്. പഴയങ്ങാടി ടൗണിലെ കടകളിലും മഴകാരണം വെള്ളം കയറി. ലക്ഷങ്ങളുടെ നാശനഷ്ടം ആണ് വെള്ളം കയറിയത് കാരണം പഴയങ്ങാടി ഉണ്ടായിട്ടുള്ളത്. ഇതിനുപുറമേ കണ്ണൂര്‍ ടൗണ്‍, തലശ്ശേരി, പയ്യന്നൂര്‍, ആലക്കോട്, ഇരിട്ടി തുടങ്ങിയ പ്രദേശത്ത് നിരവധി സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തലശ്ശേരി ടൗണിണ്‍ ലോഗന്‍സ് റോഡ് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പഴശ്ശി ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു. നിരവധി വീടിന്റെ മേല്‍ക്കൂരയും വീട്ടു മധുരമാണ് ജില്ലയില്‍ മഴ കാരണം തകര്‍ന്നിട്ട് ഉള്ളത്. ഇന്നലെ രാത്രി പെയ്ത നിര്‍ത്താതെയുള്ള മഴയില്‍ ആറുവരിപ്പാത യുടെ പണി നടക്കുന്ന മുഴപ്പിലങ്ങാട്‌നോട് ചേര്‍ന്ന് പ്രദേശത്ത് വെള്ളം കയറി ഇരിക്കുന്ന അവസ്ഥയാണുള്ളത്. ചെളി കാരണം കാല്‍നടയായി പല ആളുകള്‍ക്കും കണ്ണൂര്‍ ജില്ലയിലെ പല പ്രദേശത്തെ കൂടി നടക്കാന്‍ സാധിക്കാത്ത അവസ്ഥയും നിലവിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്യുന്ന കനത്ത മഴ കാരണം കല്ലിക്കണ്ടി പാലത്തിന്റെ പണി വരെ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നു അവസ്ഥയാണ് ജില്ലയിലുള്ളത്. തളിപ്പറമ്ബ് കീഴാറ്റൂരിലും പരിസരപ്രദേശത്തും കനത്ത രീതിയിലുള്ള വെള്ളക്കെട്ടാണ് നിലനില്‍ക്കുന്നത്.
ഇപ്പോഴും ജില്ലയില്‍ കനത്ത മഴ തുടരുന്നുണ്ട്. കനത്ത മഴ കാരണം വാഹനം ഓടിക്കുമ്ബോള്‍ കാണാതെ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അപകടങ്ങള്‍ വരെ ഉണ്ടായി. പല വീടുകളുടെ മുന്‍വശം വെള്ളം നിറഞ്ഞിരിക്കുന്ന സ്ഥിതി ജില്ലയില്‍ പല സ്ഥലത്തും ഉണ്ട്. പല സ്ഥലത്തായി പല രീതിയിലുള്ള നാശനഷ്ടങ്ങളാണ് ജില്ലയില്‍ അപ്രതീക്ഷിതമായ മഴ കാരണം ഉണ്ടായിട്ടുള്ളത്.

Related Articles

Check Also
Close
  • ……
Back to top button