LatestThiruvananthapuram

ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയ്ക്ക് അംഗീകാരം

“Manju”

തിരുവനന്തപുരം: തൊഴില്‍സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ആറു തട്ടിലാക്കാനുള്ള ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ജീവനക്കാര്‍ക്കെല്ലാം പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ വിഭജനം. കേന്ദ്രസര്‍ക്കാരിന്റേതിനു സമാനമായി സംസ്ഥാനത്തും ഉത്തരവാദിത്വ ഭരണ പരിശീലനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണിത്.

ഭരണപരിഷ്‌കാരം, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമായി കൂടിയാലോചിച്ച്‌ പ്രായോഗികത അറിയിക്കാന്‍ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പരിശീലനത്തിലും പരീക്ഷയിലും വിജയിക്കുന്നവര്‍ക്കായിരിക്കും ഉദ്യോഗക്കയറ്റം. അഞ്ചോ അതിലധികമോ ഗ്രേഡ് നേടാത്തവര്‍ക്ക് മികവ് ആര്‍ജിക്കുന്നതുവരെ തുടര്‍പരിശീലനം നല്‍കും. പരിശീലകരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല.

Related Articles

Back to top button