LatestThiruvananthapuram

സ്കൂ​ളു​ക​ളി​ലും അം​ഗ​ന്‍​വാ​ടി​ക​ളി​ലും പോ​ഷ​ക ഗു​ണ​ങ്ങ​ളുള്ള അ​രി

“Manju”

തി​രു​വ​ന​ന്ത​പു​രം: കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാനായി സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലും അം​ഗ​ന്‍​വാ​ടി​ക​ളി​ലും ഇ​നി മു​ത​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത് പോ​ഷ​ക ഗു​ണ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ച്ച അ​രി (ഫോ​ര്‍​ട്ടി​ഫൈ​ഡ്). കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ഫോ​ര്‍ട്ടി​ഫൈ​ഡ് അ​രി വി​ത​ര​ണം സം​സ്ഥാ​ന​ത്ത് എ​ഫ്സിഐ ആ​രം​ഭി​ച്ചു.

ജ​നു​വ​രി മു​ത​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​ര്‍​ഡ് ഉട​മ​ക​ള്‍​ക്കും ഫോ​ര്‍​ട്ടി​ഫൈ​ഡ് അ​രി​യാ​കും റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ല​ഭി​ക്കു​ക​യെ​ന്നും എ​ഫ്സിഐ അ​റി​യി​ച്ചു. 2024 ഓ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പൊ​തു​വി​ത​ര​ണ സ​മ്പ്രദാ​യ​ത്തി​ലൂ​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ വ​ഴി പോ​ഷ​ക ഗു​ണ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ച്ച അ​രി ന​ല്‍​കാ​നാ​ണ് കേ​ന്ദ്ര തീ​രു​മാ​നം.

ദേ​ശീ​യ ആ​രോ​ഗ്യ സ​ര്‍​വേ​യി​ല്‍ ഗ​ര്‍​ഭി​ണി​ക​ളി​ലും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രി​ലും ഇ​രു​മ്പ്,​ ഫോ​ളി​ക് ആ​സി​ഡ്,​ വി​റ്റാ​മി​ന്‍ ബി 12 ​എ​ന്നി​വ​യു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ ചേ​ര്‍​ത്ത് പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കി​യ അ​രി വി​ത​ര​ണം ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

Related Articles

Back to top button