KeralaLatest

മോശം കാലാവസ്ഥ: മത്സ്യബന്ധനം നിരോധിച്ചു.

“Manju”

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിന്റെ ഭാഗമായി ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.
കേരള-ലക്ഷദ്വീപ് തീരങ്ങളിലും തെക്കന്‍-കിഴക്കന്‍ അറബിക്കടലിലും മാലദ്വീപ് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാറിലും കന്യാകുമാരി തീരങ്ങളിലും മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 17 വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
ഈ മേഖലകലില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button