KeralaLatest

അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ കൈമാറിയേക്കും

“Manju”

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് കുടുംബകോടതി പരിഗണിക്കുന്നു
അനുപമയും കുഞ്ഞും ചേംബറിലെത്തി കുഞ്ഞിന് വൈദ്യ പരിശോധന നടത്താനായി ചേംബറിലേക്ക് ഡോക്ടറെ വിളിപ്പിച്ചിരിക്കുകയാണ് കോടതി കുഞ്ഞിനെ ഇന്ന് തന്നെ കൈമാറും. സിഡബ്ല്യുസി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് ഇന്നുതന്നെ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെടുകയായിരുന്നു. കേസ് പരിഗണിക്കാനെടുത്ത സമയത്ത് കുഞ്ഞിനെ എത്തിക്കാൻ സി ഡബ്ല്യു സിയോട് നിർദ്ദേശിക്കുകയായിരുന്നു കോടതി. പാളയത്തെ നിർമലാഭവനിൽ നിന്നും സർക്കാർ വാഹനത്തിലാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.

Related Articles

Back to top button