InternationalLatest

ഷാര്‍ജയില്‍ കെട്ടിടത്തില്‍ തീപിടിത്തം; അഞ്ച് പേര്‍ മരിച്ചു, 44 പേര്‍ക്ക് പരിക്ക്

“Manju”

ഷാര്‍ജ: അല്‍ നഹ്ദയിലെ ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഷാര്‍ജ അല്‍ നഹ്ദയിലെ താമസകെട്ടിടത്തിനാണ് തീപിടിച്ചത്.

വ്യാഴാഴ്ച്ച രാത്രിയാണ് താമസ സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. സാരമായി പരിക്കേറ്റ 17 പേര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. 18 കുട്ടികള്‍ ഉള്‍പ്പെടെ 156 താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതയാണ് വിവരം. 750 അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ 39 നിലകളാണ് കെട്ടിടത്തിലുള്ളത്.

Related Articles

Back to top button