LatestThiruvananthapuram

നവപൂജിതം കര്‍മ്മത്തിന്റെ ഭാഗമായി പരിസര ശുചീകരണം നടന്നു.

“Manju”

പോത്തന്‍കോട് : നവപൂജിതം 97 ആഘോഷ പരിപാടികളോടനുബന്ധിച്ച് തിരുവനന്തപുരം റൂറൽ ഏരിയ പരിധിയിലുള്ള യൂണിറ്റുകളുടെ ആശ്രമ പരിസര ശുചീകരണ കർമ്മം ഇന്ന് (15-08-2023 ചൊവ്വാഴ്ച) നടന്നു. വൈകിട്ട് മൂന്നുമണിയ്ക്ക് ആശ്രമം ഡയറക്ടര്‍ (ടെക്നിക്കല്‍) ജനനി പ്രജ്ഞ ജ്ഞാനതപസ്വിനി, തിരുവനന്തപുരം ഏരിയ (റൂറല്‍) ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, കമ്മ്യൂണിറ്റി കിച്ചണ്‍ ഹെഡ് സ്വമി ജനസമ്മന്‍ ജ്ഞാനതപസ്വി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ജനപ്രഭ ജ്ഞാനതപസ്വി എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ കര്‍മ്മം ആരംഭിച്ചു.

 

ആശ്രമം റിസര്‍ച്ച് സോണ്‍, സ്പിരിച്ച്വല്‍ സോണിന് മുന്‍വശം മെയിന്‍ എന്‍ട്രന്‍സ് തുടങ്ങിയ ഭാഗങ്ങളാണ് ഇന്നത്തെ കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Related Articles

Back to top button