KeralaLatest

സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം ലിന്‍സി ജോര്‍ജിന്

“Manju”

ശ്രീജ.എസ്

കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപികയായ ലിന്‍സി ജോര്‍ജിന് സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം.

വിദ്യാര്‍ഥികളെ പഠനത്തില്‍ മുന്നിലെത്തിക്കുന്നതിനൊപ്പം മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കി നല്‍കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ആറു വിദ്യാര്‍ഥികള്‍ക്ക് സുമനസുകളുടെ സഹായത്തോടെ വീട് നിര്‍മിച്ചുനല്‍കി. നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി സഹായം ലഭ്യമാക്കിവരുന്നു. സംസാര വൈകല്യമുള്ള വിദ്യാര്‍ഥിക്ക് ചികിത്സ സഹായം നല്‍കി.

സ്‌കൂളിലെ ജൈവപച്ചക്കറി തോട്ടവും ലിന്‍സി ജോര്‍ജിന്റെ മേല്‍നോട്ടത്തിലായിരുന്നു. വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നാടന്‍ കറിപ്പൊടികള്‍ സ്വന്തമായി തയാറാക്കി ഉച്ചഭക്ഷണ വിഭവങ്ങള്‍ക്കായി ഉപയോഗിക്കുന്നു ‘

Related Articles

Back to top button