IndiaKeralaLatest

കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ മുങ്ങി ദില്ലി നഗരം; ഗതാഗത സ്തംഭനം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കനത്തമഴ. വ്യാഴാഴ്ച രാവിലെയാണ് നഗരത്തില്‍ കനത്തമഴ അനുഭവപ്പെട്ടത്. രണ്ടുദിവസം മുന്‍പും ഡല്‍ഹിയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കനത്തമഴയില്‍ ഡല്‍ഹിയുടെ ചിലഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളിലാണ് വെളളക്കെട്ട് അനുഭവപ്പെട്ടത്. ദ്വാരകയിലെ അണ്ടര്‍പാസില്‍ വെളളം കയറിയത് വാഹനഗതാഗതത്തെ ബാധിച്ചു. പ്രദേശത്ത് ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുകയാണ്.

രാജ്യതലസ്ഥാനത്ത് കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ അറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രിയിലും രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കിട്ടിയിരുന്നു. ഓഗസ്റ്റില്‍ ഇതുവരെ ശരാശരിയേക്കാള്‍ കുറഞ്ഞ മഴയാണ് ഡല്‍ഹിയില്‍ ലഭിച്ചത്. മഴയില്‍ 72 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണ്ടെത്തല്‍. ഇത് പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ മഴയാണ്.

Related Articles

Back to top button