KannurKeralaLatest

കണ്ടൽ തൈ പദ്ധതിക്ക് തുടക്കമായി

“Manju”

കണ്ണൂർ : കടൽത്തീരസംരക്ഷണത്തിനായി ഇരുനൂറിൽപ്പരം കണ്ടൽച്ചെടികൾ പയ്യാമ്പലം കടൽതീരത്ത് നട്ടു. കല്ലേൻ പൊക്കുടൻ മാൻഗ്രൂവ് ട്രീ ട്രസ്റ്റ് കേരളത്തിലെ പത്ത് തീരദേശ ജില്ലകളിൽ വിവിധ സംഘടകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളുടെയും പിന്തുണയോടെയും നടപ്പാക്കുന്ന കടൽത്തീത്ത് ഒരു കണ്ടൽ എന്ന പൈലറ്റ് പ്രൊജക്ടിന് കണ്ണൂർ പയ്യാമ്പലത്ത് ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയയാണ് നേതൃത്വം നൽകിയത്.

പയ്യാമ്പലം കടൽത്തീരത്ത് എം എൽ എ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയും കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനനും ചേർന്ന് നടീൽ നിർവ്വഹിച്ചു. മൂന്ന് മാസം മുൻപ് കണ്ണൂർ ഗവൺമെൻറ് ഗേൾസ് സ്കൂൾ അങ്കണത്തിഇൽ ശാന്തിഗിരി ആശ്രമവും സംയുക്തമായി മുളങ്കുറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ ചെടികളാണ് പയ്യാമ്പലം കടൽത്തീരത്ത് നട്ടത്. കണ്ണൂർ ശാന്തിഗിരി ആശ്രമം കണ്ണൂരിൻ്റെ ചുമതല വഹിക്കുന്ന സ്വാമി ജയപ്രിയ ജ്ഞാനതപസ്വി ,ട്രസ്റ്റ് പ്രതിനിധി ആനന്ദൻ പൊക്കുടൻ, ജയസൂര്യൻ പി.വി, ദിനേശൻ കെ.വി., ഡോ.മുരളീധരൻ, മനോജ് മാത്തൻ എന്നിവർ സംസാരിച്ചു.

പ്രജീഷ് വള്ള്യായി

Related Articles

Back to top button