International

ബാലണ്‍ ദി ഓര്‍ പുരസ്​കാര പ്രഖ്യാപനം ഇന്ന്​

“Manju”

സൂ​റി​ക്​: കാ​ല്‍​പ​ന്തി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച​ കളിക്കാരനുള്ള ബാലണ്‍ ദി ഓര്‍ പുരസ്​കാര പ്രഖ്യാപനം ഇന്ന്​. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​വി​ഡി​ല്‍ മു​ട​ങ്ങി​യ പ്ര​ഖ്യാ​പ​നമാണ് ​ഇ​ന്ന്​ ന​ട​ക്കുന്നത്. ബ​യേ​ണ്‍ മ്യൂ​ണി​ക്കിന്റെ സ്വ​ന്തം സ്​​ട്രൈ​ക്ക​റാ​യ പോ​ള​ണ്ട്​ താ​രം റോ​ബ​ര്‍​ട്ട്​ ലെ​​വ​ന്‍​ഡോ​വ്​​സ്​​കി​യും അ​ര്‍​ജ​ന്റീ​ന​യു​ടെ പി.​എ​സ്.​ജി താ​രം ല​യ​ണ​ല്‍ മെ​സ്സി​യു​മാ​ണ്​ സാ​ധ്യ​ത​പ​ട്ടി​ക​യി​ല്‍ മു​ന്നി​ലുള്ളത് .

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 29 ക​ളി​ക​ളി​ല്‍ 41 ഗോ​ളു​മാ​യി 2020ലെ ​ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ താ​ര​ത്തി​നു​ള്ള ഫി​ഫ പു​ര​സ്​​കാ​രം ലെ​വ​ന്‍​ഡോ​വ്​​സ്​​കി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​തേ നേ​ട്ടം ബാ​ല​ണ്‍ ദി ​ഓ​റി​ലും പി​ടി​യി​ലൊ​തു​ക്കാ​നാ​കു​മെ​ന്നാ​ണ്​ താ​ര​ത്തിന്റെ പ്ര​തീ​ക്ഷ. എ​ന്നാ​ല്‍, ബാ​ഴ്​​സ​ക്കൊ​പ്പം അ​വ​സാ​ന സീ​ണി​ല്‍ 30​ ഗോ​ള്‍ നേ​ടി​യ മെ​സ്സി കോ​പ അ​മേ​രി​ക്ക​യി​ല്‍ അ​ര്‍​ജ​ന്റീന​യെ ജേ​താ​ക്ക​ളാ​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. 28 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പാ​ണ്​ അ​തോ​ടെ അ​ര്‍​ജ​ന്റീ​ന മെ​സ്സി​ക്കൊ​പ്പം പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഇ​ത്ത​വ​ണ​യും മെ​സ്സി സ്വ​ന്ത​മാ​ക്കി​യാ​ല്‍ ഏ​ഴാം ത​വ​ണ​യെ​ന്ന റെ​ക്കോ​ഡ്​ കു​റി​ക്കും.

Related Articles

Back to top button