InternationalLatest

ബഹറിനിലെ കോവിഡ് പ്രതിരോധമരുന്ന്​ പരീക്ഷണത്തിന് ഭർത്താവിന് പിന്നാലെ ഭാര്യയും രംഗത്ത്

“Manju”

ബഹറിൻ :കോവിഡ് മഹാമാരിയെ നേരിടാൻ ബഹറിനിൽ നടക്കുന്ന പ്രതിരോധമരുന്ന്​ പരീക്ഷണത്തിന്റ്റ്‌ ആദ്യ ദിനങ്ങളിൽ തന്നെ തയ്യാറായ പ്രിയപെട്ട ആത്മാർത്ഥ സുഹൃത്ത് ക്രിസ്റ്റി വർഗ്ഗീസിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഭാര്യ സജിനി ക്രിസ്റ്റിയും രംഗത്ത്. ഇന്ന് രാവിലെ എക്സിബിഷൻ സെൻററിൽ സജ്ജീകരിച്ച പ്രത്യേക ലാബിൽ പരീക്ഷണ വാക്സിൻ എടുത്തു കൊണ്ട് തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. .

വാക്സിൻ പരീക്ഷണത്തിന് പൊതുവെ സ്ത്രീകൾ കടന്നു വരാത്ത സന്ദർഭത്തിൽ ആണ് സൽമാനിയ മെഡിക്കൽ കോളേജിലെ കൊവിഡ് ക്രിട്ടിക്കൽ ഐസിയുവിൽ നഴ്സ് ആയ സജിനി പരീക്ഷണത്തിന് തയ്യാറായി മുൻപോട്ടു വന്നത് ഏറെ ശ്രദ്ധേയമാണ്…

രക്തത്തിന്റെ പ്രതിരോധശേഷി വർധിപ്പിച്ചു കോവിടിനെ പ്രതിരോധിക്കുക എന്നതാണ് ചൈനീസ് നിർമ്മിത മരുന്നിലൂടെ ലക്ഷ്യമിടുന്നത്. പാർശ്വ ഫലങ്ങൾ ഭയന്നും, മരുന്ന് ഫലപ്രദമാണ് എന്ന സംശയ്താൽ പലരും മടിക്കുമ്പോൾ ആണ് ഈ യുവ ദമ്പതികൾ വാക്സിൻ പരീക്ഷണത്തിന് അന്നം തരുന്ന നാടിന് വേണ്ടി തങ്ങളുടെ ശരീരം പരീക്ഷണത്തിനായി വിട്ടു നൽകുന്നത് എന്നത് ഏറെ അഭിമാനാർഹമായ കാര്യമാണ്.

കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണ് ലോകം. വൈറസിനെതിരെയുള്ള പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. കേരളത്തിന് അഭിമാനിക്കാൻ നിരവധി മലയാളികളാണ് വിവിധ രാജ്യങ്ങളിലെ വാക്സിൻ പരീക്ഷണത്തിൽ ഇതിനോടകം പങ്കുചേർന്നിരിക്കുന്നത്.

Related Articles

Back to top button