InternationalLatest

ഐ.പി.എല്‍-21 ; ഞായറാ‍ഴ്ച യു.എ.ഇയില്‍ തുടക്കം

“Manju”

ദുബായ് ; ഐ.പി.എല്‍ 2021-ന്റെ രണ്ടാം പാദത്തിന് ഞായറാ‍ഴ്ച യു.എ.ഇയില്‍ തുടക്കം കുറിക്കുമ്പോള്‍ ഗള്‍ഫിലുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഐ.പി.എല്‍ മത്സരങ്ങളുടെ ആവേശം നേരില്‍ക്കാണാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സ്‌റ്റേഡിയത്തിലേക്കു പ്രവേശനമനുവദിക്കുമെന്നു ബി.സി.സി.ഐയും യു.എ.ഇ സര്‍ക്കാരും വ്യക്തമാക്കി.

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ സീസണിലും ഈ സീസണിന്റെ ആദ്യ പാദത്തിലും കാണികള്‍ക്ക് സ്‌റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. കഴിഞ്ഞ സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ പൂര്‍ണമായും യു.എ.ഇയിലായിരുന്നു നടന്നത്. പിന്നീട് ഈ സീസണിന്റെ ആദ്യപാദം ഇന്ത്യയിലും അരങ്ങേറി. ഈ രണ്ട് അവസരങ്ങളും കാണികളുടെ ആരവമില്ലാത്ത ഒഴിഞ്ഞ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. ഇതിനു യു.എ.ഇയില്‍ മാറ്റം വരുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ഓരോ സ്‌റ്റേഡിയത്തിലും എത്ര കാണികളെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഞായറാഴ്ച ദുബായ് സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐ.പി.എല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്കു തുടക്കമാകുക. ദുബായ്ക്കു പുറമേ അബുദാബി, ഷാര്‍ജ എന്നീ സ്‌റ്റേഡിയങ്ങളും ഐ.പി.എല്‍ മത്സരങ്ങള്‍ക്കു വേദിയാകുന്നുണ്ട്.

Related Articles

Back to top button