KeralaLatest

മഞ്ഞള്‍ പൊടി കഴിക്കൂ: ഗുണങ്ങള്‍ നിരവധി

“Manju”

എല്ലാ ആരോ​ഗ്യപ്രശ്നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയാണ് മഞ്ഞള്‍ പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം അകറ്റാനും തുടക്കത്തിലെ ഒരു നുള്ള് മഞ്ഞള്‍ പൊടി കഴിക്കുന്നത് ​ഗുണം ചെയ്യും. അത് പോലെ തന്നെയാണ് അണുബാധ അകറ്റാന്‍ ഏറ്റവും നല്ലതാണ് മഞ്ഞള്‍ പൊടി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ കൂട്ടു കഴിയ്ക്കുന്നത്. രക്തധമനികളിലെ തടസം നീക്കാന്‍ ഏറെ സഹായകമാണ്. ധമനികളിലെ കൊഴുപ്പും തടസവുമെല്ലാം മാറ്റും. കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി രാത്രി കഴിക്കുന്നതു നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ അകറ്റാന്‍ മഞ്ഞള്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പ് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ലിവറില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യം കാക്കാനും മികച്ചതാണ് മഞ്ഞള്‍.

Related Articles

Back to top button