LatestThiruvananthapuram

ആര്യയ്ക്ക് പിന്തുണയുമായി; കെകെ ഷൈലജ

“Manju”

തിരുവനന്തപുരം: എ.കെ.ജി സെന്ററിലെ പാവക്കുട്ടിയല്ല മേയര്‍ ആര്യ രാജേന്ദ്രനെന്ന്‌
മുന്‍ ആരോഗ്യ മന്ത്രി കെകെ ഷൈലജ. ആര്യക്കെതിരെ ബിജെപി കൗണ്‍സിലര്‍ നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഷൈലജ ടീച്ചര്‍. ‘മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ബിജെപി കൗണ്‍സിലര്‍ നടത്തിയ പരാമര്‍ശം അപലപനീയമാണ്. എ.കെ.ജി സെന്ററിലെ പാവക്കുട്ടിയല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഇടതുപക്ഷ ആശയങ്ങള്‍ നല്‍കിയ കരുത്തുമായി സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് കടന്നുവന്ന സഖാവ് ആര്യക്ക് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്.
അതവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അഭിവാദ്യങ്ങള്‍’ കെകെ ഷൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button