IndiaLatest

ഉള്ളിക്കൃഷിപ്പാടത്തേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍

“Manju”

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയില്‍ ഉള്ളിക്കൃഷിപ്പാടത്ത് ജോലി ലഭിച്ച 100 മലയാളികളുടെ യാത്ര ഒമിക്രോണ്‍ ഭീതി മൂലം വൈകിയേക്കും.
യോഗ്യരായി കണ്ടെത്തിയ 300ല്‍ 100 പേരുടെ നിയമന നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇവര്‍ ഡിസംബറില്‍ യാത്ര പുറപ്പെടേണ്ടതായിരുന്നു. പുതിയ പശ്ചാത്തലത്തില്‍ യാത്ര വൈകിയേക്കുമെന്ന് ഒഡെപെക് അധികൃതര്‍ പറഞ്ഞു.
ഒഡെപെക്കിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് രണ്ട് തവണയായി 670 ഉം എറണാകുളത്ത് 800 ഉം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. ഇവരില്‍ 150 പേ‌ര്‍ പാസ്‌പോര്‍ട്ടില്ലാത്തതിനാലും 40ന് മുകളില്‍ പ്രായമായതിനാലും അയോഗ്യരായി. യോഗ്യരായ 300 പേരുടെ പട്ടിക ഒഡെപെക് കൊറിയന്‍ അധികൃതര്‍ക്ക് കൈമാറി. ഇവരില്‍ നിന്ന് 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ജോലി ലഭിക്കുമെന്നാണ് കൊറിയന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സില്‍ നിന്ന് മറുപടി ലഭിച്ചത്. ദക്ഷിണ കൊറിയയിലെ സിനാന്‍, മുവാന്‍ ദ്വീപുകളിലെ കൃഷിയിടങ്ങളില്‍ 1,000 പേര്‍ക്കാണ് തൊഴിലവസരം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. മലേഷ്യ, സിംഗപ്പൂര്‍ എയര്‍ലൈന്‍സുകള്‍ വഴിയാണ് യാത്ര

Related Articles

Back to top button