IndiaLatest

അമ്മയ്ക്കും സഹോദരനും കോവിഡെന്ന് അനുപം ഖേർ

“Manju”

മുംബൈ • മാതാവ് ദുലരി, സഹോദരൻ രാജു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്നിവർക്കു കോവിഡ‍് സ്ഥിരീകരിച്ചതായി നടൻ അനുപം ഖേർ. ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹിന്ദി സിനിമാലോകത്തുനിന്നുള്ള ഈ വാർത്ത.

നടി രേഖയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുംബൈ ബാന്ദ്രയിലുള്ള അവരുടെ ബംഗ്ലാവ് ബിഎംസി സീൽ ചെയ്തിരുന്നു. സീ പ്രിങ്സ് എന്ന ബംഗ്ലാവും പരിസരവും കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. സംവിധായകന്‍ കരൺ ജോഹർ, നടി ജാൻവി കപൂർ എന്നിവരുടെ സഹായികൾക്കും കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ നടിയും എംപിയുമായ ഹേമമാലിനിക്ക് കോവിഡ് ബാധിച്ചതായുള്ള റിപ്പോർട്ടുകൾക്ക് മറുപടിയുമായി അവർതന്നെ രംഗത്തെത്തി.

താൻ പൂർണ ആരോഗ്യവതിയാണെന്നും കോവിഡ് ബാധിച്ചിട്ടില്ലെന്നും ലൈവ് ട്വിറ്റർ വിഡിയോയിൽ ഹേമമാലിനി വ്യക്തമാക്കി. തന്നെ രോഗിയാക്കിയുള്ള വാർത്ത തെറ്റാണെന്നും തന്നോടുള്ള ആരാധകരുടെ കരുതലിൽ നന്ദിയുണ്ടെന്നും അവർ പറഞ്ഞു. ഹേമമാലിനിക്ക് കോവിഡെന്ന റിപ്പോർട്ടുകൾ തള്ളി മകൾ ഇഷ ഡിയോളും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button