InternationalLatest

ഒമിക്രോണ്‍ ;മുന്‍കരുതലെടുത്താന്‍ വ്യാപനം കുറക്കാം

“Manju”

ജിദ്ദ: കൊറോണയുടെ ഏറ്റവും പുതിയ വകഭേദമായ ‘ഒമിക്രോണ്‍ ‘ആശങ്കാജനകമാണെന്നും മുന്‍കരുതലെടുത്താന്‍ വ്യാപനം കുറക്കാമെന്നും സൗദി ആരോഗ്യ വക്താവ്​ ഡോ.മുഹമ്മദ്​ അബ്​ദു അല്‍ അലി . ‘ഒമിക്രോണ്‍’ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ വിശദീകരിക്കാന്‍​ വിളിച്ചു ചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനത്തിലാണ്​ ആരോഗ്യ വക്താവിന്റെ പ്രതികരണം.

ലോകത്ത്​ 24 രാജ്യങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്​.സൗദിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയെ ക്വാറന്‍റീനിലാക്കുകയും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ആരോഗ്യ സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്​തിട്ടുണ്ടെന്നും വക്താവ്​ പറഞ്ഞു. ഒമിക്രോണിന്റെ വരവ്​ ആശങ്കാജനകമാണ്​. അണുബാധയുടെ തീവ്രതയും വ്യാപനത്തിന്റെ വേഗതയും കൂടുതലാണ്​. മനുഷ്യരില്‍ വൈറസുകള്‍ പകരുന്നത് പുതിയ വകഭേദത്തിന്റെ പ്രത്യേകതയാണെന്നും വക്താവ്​ ചൂണ്ടിക്കാട്ടി.

രാജ്യത്ത് പകര്‍ച്ചവ്യാധി സാഹചര്യം നേരിടാന്‍ സ്ഥിരമായ സംവിധാനമുണ്ട്​. രണ്ട് ഡോസ്‌ അല്ലെങ്കില്‍ ഒരു ബൂസ്റ്റര്‍ ഡോസ് ഉപയോഗിച്ചും പ്രതിരോധ നടപടികള്‍ പാലിച്ചും ഒമിക്രോണില്‍ നിന്ന്​ ജനങ്ങള്‍ സ്വയംരക്ഷ നേടണം. പ്രതിരോധ കുത്തിവെപ്പ്​ എടുക്കാത്തത് കോവിഡ്​ വകഭേദങ്ങള്‍ ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും ​. ഡല്‍റ്റയേക്കാള്‍ 30 ശതമാനം പകര്‍ച്ചാ സാധ്യത കൂടുതലാണ്.

പൊതുസ്ഥലങ്ങളിലും തിരക്കേറിയതും അടച്ചിട്ടതുമായ സ്ഥലങ്ങളിലും മാസ്​ക്​ ധരിക്കണം. കൈകള്‍ കഴുകുക, പതിവായി അണുവിമുക്തമാക്കുക, യാത്രക്കാര്‍ക്ക് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി .

Related Articles

Back to top button