InternationalLatest

പ്ലസ്​ ടു പരീക്ഷയില്‍ യു.എ.ഇയില്‍ 97.31 ശതമാനം വിജയം

“Manju”

ദൂബൈ ; പ്ലസ്​ ടു പരീക്ഷയില്‍ യു..ഇയില്‍ 97.31 ശതമാനം വിജയം. എട്ട്​ സ്​കൂളുകളില്‍നിന്ന്​ 464 കുട്ടികള്‍ രജിസ്​റ്റര്‍ ചെയ്​തതില്‍ 446 പേരാണ്​ പരീക്ഷ​ എഴുതിയത്​. ഇതില്‍ 434 പേരും വിജയിച്ചു. 112 കുട്ടികള്‍ എല്ലാ വിഷയത്തിലും എ ​പ്ലസ്​ നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌​ യു..ഇയില്‍ വിജയ ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 93.94 ആയിരുന്നു വിജയ ശതമാനം. കോവിഡ്​ പ്രതിസന്ധിക്കിടയിലും വിദ്യാര്‍ഥികള്‍ പൊരുതി നേടിയതാണ്​ ഈ വിജയം.

ഇക്കുറി ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത്​ 92പേര്‍ രജിസ്​റ്റര്‍ ചെയ്​ത ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്​കൂളിലാണ്​. എല്ലാ കുട്ടികളും വിജയിച്ചു. സയന്‍സില്‍ 19ഉം കോമേഴ്​സില്‍ 20ഉം കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്​ നേടി.അബൂദബി മോഡല്‍ സ്​കൂളില്‍ പരീക്ഷഫലം വന്ന എല്ലാ കുട്ടികളും വിജയിച്ചു.

Related Articles

Back to top button