IndiaLatestThiruvananthapuram
ബിഹാര്‍ സി.പി.ഐ സെക്രട്ടറി കോവിഡ് ബാധിച്ച് അന്തരിച്ചു
സിന്ധുമോള്‍ ആര്
പട്ന: ബിഹാര്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ സത്യനാരായണ്‍ സിങ് അന്തരിച്ചു. 77 വയസ്സായിരുന്നു. കോവിഡ് ബാധമൂലമാണ് അന്ത്യം. വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 30ന് പട്ന എയിംസില്‍ പ്രവേശിപ്പിച്ച സിങ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. സത്യനാരായണ്‍ സിങിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പട്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിഹാറിലെ ഖഗരാ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് സത്യനാരായണ്‍ സിങ്. രണ്ടു തവണ ബെല്റൂണ്ട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു.